t
y

ആലപ്പുഴ: സുനാമി പുന:രധിവാസവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഭവനങ്ങളുടെ പുനർ നിർമ്മാണത്തിന് സെപ്ഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 17 വർഷം മുമ്പ് സന്നദ്ധ സംഘടനകൾ നിർമ്മിച്ച ഭവനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ വാസയോഗ്യമല്ല. സന്നദ്ധ സംഘടനകളുടെ ഭവനങ്ങൾ ലഭിച്ച കാരണം പറഞ്ഞ് ലൈഫ് ഉൾപ്പെടെയുള്ള ഭവന നിർമ്മാണ പദ്ധതികളിൽ നിന്നു സുനാമി ബാധിതരെ ഒഴിവാക്കുന്ന സ്ഥിതിയാണ്. സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം അനുവദിക്കാത്തതിലും യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ടി. രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ഉത്തമൻ, കുമ്പളം രാജപ്പൻ, വി.ഒ. ജോണി, ഹഡ്‌സൺ ഫെർണാണ്ടസ്, ഡി. ബാബു, ടി.കെ. ചക്രപാണി, കെ.സി.സതീശൻ, ബിജി പീറ്റർ എന്നിവർ സംസാരിച്ചു.