ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ വൈകുണ്ഠ ഏകാദശി ജനുവരി 1,2,3 തീയതികളിൽനടക്കും. ജനുവരി 1 ന് രാവിലെ മുതൽ അഖണ്ഡ നാമ ജപം, ദീപാരാധന ശേഷം സംഗീതാരാധന. 2 ന് ഏകാദശി ദിനം. രാവിലെ 6 മുതൽ ഗീത പാരായണം, 8 ന് സമ്പൂർണ നാരായണീയം,9 ന് കളഭ പൂജ സമാരംഭം , ഉച്ചയ്ക്ക് 12 ന് കളഭം അഭിഷേകം, തുടർന്ന് ഏകാദശി പ്രസാദമായ ഗോതമ്പ് കഞ്ഞിയും, പുഴുക്കും. വൈകിട്ട് വിശേഷാൽ ദീപാരാധന. മാസ്റ്റർ ജിതിൻ അവതരിപ്പിക്കുന്ന കേളി. ദ്വാദശി ദിനമായ 3 ന് രാവിലെ 6 മുതൽ ഭാഗവത പാരായണം, 8ന് ദ്വാദശി കാണിക്ക സമർപ്പണവും, തുളസി തീർത്ഥം സേവിച്ചു പാരാണ വീടുന്നതോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും.