ചേർത്തല: ചേർത്തല അരൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകർ ജനതാദൾ എസിൽ ലയിച്ചു. ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് കെ.സതീശന്റെയും മണ്ഡലം സെക്രട്ടറി എസ്.പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ജനതാദളിൽ ചേർന്നത്. ജനതാദൾ എസ് പാർലമെന്ററി ബോർഡ് ചെയർമാൻ കെ.എസ്.പ്രദീപ്കുമാർ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം കെ.സൂര്യദാസ്, ജില്ലാ സെക്രട്ടറി സതീഷ് സത്യൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി തണ്ണീർമുക്കം, എസ്.പ്രശാന്ത്, ഷീല, സീമന്തിക, ശാരി പട്ടണക്കാട്, ശ്യാം ചേർത്തല,അനന്തു, അനൂപ് ലാൽ എന്നിവർ സംസാരിച്ചു.