ആലപ്പുഴ: സംസ്ഥാനത്ത് മൂന്ന് ദിവസമായി ഇ പോസ് തകരാർ മൂലം റേഷൻ വിതരണം തടസപ്പെട്ടിട്ടും പരിഹരിക്കാത്തത് പ്രതിക്ഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. റേഷൻ വിതരണത്തിന് ഏഴ് ജില്ലകളിൽ വീതം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിട്ടും പരിഹാരം കാണാത്തത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി.കൃഷ്ണപ്രസാദും സെക്രട്ടറി എൻ. ഷിജീറും പ്രസ്താവനയിൽ പറഞ്ഞു.