re
കോൺഗ്രസ് നേതാവ് അഡ്വ. ഡി. സുഗതൻ രചിച്ച ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന ഗ്രന്ഥം രമേശ് ചെന്നിത്തല എം.എൽ.എ പ്രകാശനം ചെയ്തപ്പോൾ

ആലപ്പുഴ: കോൺഗ്രസ് നേതാവ് അഡ്വ. ഡി. സുഗതൻ രചിച്ച ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന ഗ്രന്ഥം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ചരിത്രവും കോൺഗ്രസ് ചരിത്രവും വളരെ ആധികാരികതയോടെ, മറ്റാരും ഇതുവരെ എഴുതിയിട്ടില്ലാത്ത വിധത്തിലാണ് സുഗതൻ പകർത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഗ്രന്ഥം കോൺഗ്രസ് പാർട്ടിക്ക് ഉണർവും കരുത്തും പകരും. പുതിയ തലമുറയ്ക്ക് ഇത് ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തു കൊല്ലത്തെ പരിശ്രമംകൊണ്ട് പൂർത്തിയാക്കിയ ഗ്രന്ഥം ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദിന് നൽകിയാണ് പ്രകാശനം ചെയ്തത്. എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, എം. ലിജു, എം.ജെ. ജോബ്, ശ്രീകുമാർ, ജോൺസൺ എബ്രഹാം, മാന്നാർ അബ്ദുൽ ലത്തീഫ്, കോശി എം.കോശി, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു