ambala
ജില്ലാ കളരിപയറ്റ് അസോസിയേഷൻ വാർഷികവും ജില്ലാ ചാമ്പ്യൻഷിപ്പും എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ജില്ലാ കളരിപയറ്റ് അസോസിയേഷൻ വാർഷികവും ജില്ലാ ചാമ്പ്യൻഷിപ്പും എച്ച്. സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഡി.സന്തോഷ് ഗുരുക്കൾ അദ്ധ്യക്ഷനായി. ജില്ലയിലെ 20 കളരികളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനയർ വിഭാഗങ്ങളിൽ 150 ഓളം പേർ മത്സരങ്ങളിൽ പങ്കടുത്തു. പഞ്ചായത്തംഗം കെ. മനോജ് കുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.ബാബുരാജ് ഗുരുക്കൾ, എറണാകുളം ജില്ലാ സെക്രട്ടറി യു. ഉബൈദ് ഗുരുക്കൾ, അഭിലാഷ് ഗുരുക്കൾ, പ്രകാശ് പണിക്കർ ഗുരുക്കൾ എന്നിവർ സംസാരിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു നിർവ്വഹിച്ചു.