ആലപ്പുഴ: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തിയ വൺ സൈഡ് പാർക്കിംഗ് 2 മുതൽ കർശനമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. മുൻധാരണകൾക്ക് വിരുദ്ധമായി മുൻകൂർ നോട്ടീസ് നൽകാതെയും തൊഴിലാളി സംഘടനകളുടേയും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും നിർദ്ദേശങ്ങളെ പരിഗണിക്കാതെയും ഒരു സംഘം ബസ് തൊഴിലാളികൾ രണ്ട് തവണ മിന്നൽ പണിമുടക്കിലൂടെ പൊതു ജനങ്ങളെ വലച്ചത് ഗൗരവമായി കാണുമെന്നും നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു. നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി
പുനക്രമീകരിച്ച ബസ് സ്റ്റോപ്പുകൾകളിൽ ബസ് നിർത്തുന്നതിന് തടസ്സമായിട്ടുള്ള മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കും. കൊമേഴ്‌സ്യൽ കനാലിന്റെയും വാടക്കനാലിന്റെയും ഇരുവശത്തെയും റോഡുകളിൽ തോടിനോട് ചേർന്നുള്ള ഭാഗത്തു മാത്രമേ പാർക്കിംഗ് അനുവദിക്കു.