തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരതവിലാസം 765-ാം നമ്പർ ശാഖയിലെ പുത്തൻചന്ത ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം നാളെ ആരംഭിച്ച് 3ന് സമാപിക്കും.

രാവിലെ 9 ന് ശാഖ പ്രസിഡന്റ് പി.ടി.മുരളി പതാക ഉയർത്തും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ. 2ന് വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ (ശ്രീചക്രപൂജ), ഭഗവതി സേവ. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഭദ്രദീപ പ്രകാശനം നടത്തും. രാത്രി 8ന് ചേർത്തല കണ്ണികാട്ട് നാട്ടുകൂട്ടത്തിന്റെ നാട്ടറിവ് പാട്ടുകളും കളികളും. മഹോത്സവ ദിവസമായ 3ന് രാവിലെ 5.30ന് ഗണപതി ഹോമം, 8ന് വയലാർ രമേശൻ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം. 10ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, കുടുംബ ഐശ്വര്യ പൂജ. 11ന് കാഞ്ഞിരമറ്റം നിത്യ നികേതനം ആശ്രമത്തിലെ സ്വാമിനി ശബരി ചിന്മയിയുടെ ഗുരുദേവ പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് മഹാ അന്നദാനം, 6.30ന് ഭക്തി ഗാനാമൃതം, രാത്രി 7ന് നാട്ടുതാലപ്പൊലി, 8ന് അന്നദാനം, 9ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖ പ്രസിഡന്റ് പി.ടി.മുരളി, സെക്രട്ടറി റെജിമോൻ പുത്തൻചന്ത എന്നിവർ അറിയിച്ചു.