അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിൽഇന്ന് കിഴക്കേനട ശ്രീ വാസുദേവം സത്രം ഹാളിൽ നടക്കും. 4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അമ്പലപ്പുഴയിൽ ഈ ചടങ്ങ് നടക്കുന്നത്.

പുതുമന, കടിയക്കോൽ ഇല്ലങ്ങളിലെ താന്ത്രികാചാര്യൻമാരുടെ നേതൃത്വത്തിലാണ് ചടങ്ങ്. പുലർച്ചെ 4 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ശ്രീ മഹാവിഷ്ണുപൂജ, ശ്രീ മഹാദേവ പൂജ, ശ്രീ മഹാശാസ്താ പൂജ, ശ്രീ മഹാദേവീ പൂജ, നവഗ്രഹ പ്രീതി പൂജ, വിഷ്ണു സഹസ്രനാമാർച്ചന. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ദീപാരാധനയ്ക്കു ശേഷം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ അഷ്ടപദി. തുടർന്ന് പ്രസാദ വിതരണവും പ്രസാദമൂട്ടും. മഹാഗണപതി ഹോമത്തിനാവശ്യമായ ഹോമ ദ്രവ്യങ്ങൾ, പൂജക്കാവശ്യമായ നെയ്യ്, എണ്ണ, പൂക്കൾ, മറ്റ് പൂജാ ദ്രവ്യങ്ങൾ എന്നിവ യജ്ഞവേദിയിൽ സമർപ്പിക്കാം.

അർച്ചന കൂപ്പണുകൾക്ക് 100 രൂപയാണ്. നേരിട്ട് ടിക്കറ്റെടുക്കാൻ അസൗകര്യമുള്ളവർക്ക് ട്രസ്റ്റിന്റെ ധനലക്ഷ്മി ബാങ്ക്, അമ്പലപ്പുഴ ശാഖ ഐ.എഫ്.എസ് കോഡ് ഡി.എൽ.ബി.എക്സ് 0000 273 അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റ് 02730010007938 എന്ന നമ്പരിൽ പണമടച്ച് പേരും നാളും അറിയിച്ച് അർച്ചന ചീട്ടാക്കാം.