ആലപ്പുഴ: യു.ഐ.ടി ആലപ്പുഴ വിമുക്തി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സമാപനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രസക്തി, എൻ.എസ്.എസിനെ അറിയാൻ, ഡ്രഗ്‌സ് ബോധവത്കരണം, കരകൗശല നിർമ്മാണം, നൈപുണ്യ വികസനം, പാലിയേറ്റീവ് പരിചരണം, ഫിസിയോതെറാപ്പി തുടങ്ങീ വിഷയങ്ങളിൽ ക്ലാസുകളും, പരിശീലനവും, വൃദ്ധസദന സന്ദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ആലപ്പുഴ യു.ഐ.ടി പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ റോഷ്‌നി, ക്യാമ്പ് കോ ഓർഡിനേറ്റർ നൗഫിയ, പി.ടി.എ വൈസ് പ്രസിഡന്റ് ഹിലാൽ കോയ, അദ്ധ്യാപക പ്രതിനിധി അനിൽകുമാർ, എൻ.എസ്.എസ് വോളന്റിയർ എം.എസ്.സാവിയോ തുടങ്ങിയവർ സംസാരിച്ചു.