 
അമ്പലപ്പുഴ: അദ്ധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന എൻ.ബി.ത്രിവിക്രമൻ പിള്ള സ്മാരക അവാർഡ് സമർപ്പണവും ഫൗണ്ടേഷന്റെ 4-ാമത് വാർഷികവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നാടക രചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദിന് 25,000 രൂപയും സമഗ്ര സംഭാവന പുരസ്കാരവും സമ്മാനിച്ചു. മികച്ച വിദ്യാലയത്തിനുള്ള അവാർഡും 10,000 രൂപയും പുന്നപ്ര ഗവ. ജെ.ബി സ്കൂൾ നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.ബി.ടിയോടൊപ്പം സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പി.ടി. തോമസിന് ഫൗണ്ടേഷന്റെ അവാർഡ് എച്ച്. സലാം എം.എൽ.എ കൈമാറി. നാടക പ്രവർത്തകരായ ആറ്റിങ്ങൽ ജയചന്ദ്രൻ, വള്ളിക്കാവ് വിശ്വൻ, രമേശ് മേനോൻ, ലാലമ്മ, ബാബു കിളിരൂർ, ഗുരുപൂജാ അവാർഡ് ജേതാക്കളായ ആലപ്പി രമണൻ, ജോയി സാക്സ്, സ്കൂൾ എച്ച്.എം എം.എം .അഹമ്മദ് കബീർ എന്നിവർക്ക് പുരസ്കാരം നൽകി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷനായി.