t

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി ആന്ധ്രപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ ഹൗസ് ബോട്ട് ഉടമ കുതിരപ്പന്തി സ്വദേശി മിൽട്ടനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ മിൽട്ടനെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ 3.45ന് പള്ളാത്തുരുത്തി ചുങ്കും കന്നിട്ട് ജെട്ടിക്ക് സമീപമായിരിന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശി എൻ.രാമചന്ദ്ര റെഡ്ഡിയാണ് (58) മരിച്ചത്. ബോട്ടിന്റെ അടിത്തട്ടിലെ പലകയിളകി വെള്ളം കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് പോർട്ട് അധികൃതർ അറിയിച്ചു.