അമ്പലപ്പുഴ :മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ആശ്വാസപദ്ധതി തകിടം മറക്കരുതെന്ന് അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി .എ. ഹാമിദ് പറഞ്ഞു. കഴിഞ്ഞദിവസം ആലപ്പുഴയിൽ സിറ്റിംഗ് നടത്തിയ നിയമസഭാ കമ്മിറ്റിക്ക് മുൻപിലും ഗൗരവമായ ഈ വിഷയം ഉയർന്നുവന്നതാണ്. അപ്പോഴും മൂന്നാം ഗഡു മത്സ്യത്തൊഴിലാളികൾക്ക് നൽകാതെ പുതിയ പദ്ധതിക്ക് പണമെടുക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും, അടിയന്തരമായി സഹായദനം നൽകിയില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കിമെന്നും ടി .എ. ഹാമിദ് അറിയിച്ചു.