ആലപ്പുഴ: പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ 1993 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ 30 വർഷത്തിന് ശേഷം ഒത്തുചേരുന്നു. ഒരുവട്ടം കൂടി എന്ന പേരിലുള്ള സംഗമം ഇന്ന് നടക്കും. സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന പരിപാടി ടെക്ജെൻഷ്യ സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി.ജെ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സ്‌ക്കൂൾ മാനേജർ സിസ്റ്റർ ലിസി റോസ്, ഹെഡ്മിട്രസ് സിസ്റ്റർ ജോത്സന, കെ.പി.ധനീഷ്, സന്തോഷ്മോൻ കെ.ജി, ശ്രീകാന്ത്, രാജേഷ്, ജയലക്ഷ്മി എന്നിവർ സംസാരിക്കും. ചടങ്ങിൽ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ആദരിക്കും. തുടർന്ന് കലാപരിപാടികൾ.