ആലപ്പുഴ: പാതിരാപ്പള്ളി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പാർവതിദർശനം 6ന് രാവിലെ 6ന് ആരംഭിക്കും. ചടങ്ങിനോടനുബന്ധിച്ച് 5ന് വൈകിട്ട് 4.30ന് വലിയവീട് ക്ഷേത്രസന്നിധിയിൽ നിന്ന് ഇലനീർ താലപ്പൊലി നടക്കും. പാർവതീദർശനത്തിന്റെ ഭദ്രദീപപ്രകാശനം 6ന് ക്ഷേത്രം മേൽശാന്തി ഈശ്വരൻ സമ്പൂതിരി നിർവഹിക്കും. ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വിഷ്ണു നമ്പൂതിരി ആദ്യ ദർശനവും കാണിക്ക സമർപ്പണവും നടത്തും.