പൂച്ചാക്കൽ: കടക്കരപ്പള്ളി നടുവിലവീട് കുടുംബസംഗമം നാളെ രാവിലെ 10 ന് നടക്കും. മുതിർന്ന അംഗങ്ങളായ ഇന്ദിരയും ലളിതയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. പരേതരായ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്പാർച്ചന നടക്കും. ചേർത്തല മുൻ തഹസിൽദാർ കെ.ബി. ഷിബുകുമാർ ഉദ്ഘാടനം ചെയ്യും. സി.പി.എം ചെല്ലാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി അദ്ധ്യക്ഷനാകും. സഞ്ജീവ് സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബൈജു അറുകുഴി ആമുഖ പ്രസംഗം നടത്തും. സിനിമാ സംവിധായകനും നിർമ്മാതവുമായ എ.കെ.ബി. കുമാർ, റിട്ട. സബ് ഇൻസ്‌പെക്ടർ രഘു തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ.