ambala
പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന ചരിത്രോത്സവം കാലടി സംസ്ക്യത സർവകലാശാല സിൻഡിക്കേറ്റംഗം ഡോ: ബിച്ചു. എക്സ് മലയിൽ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ഗ്രന്ഥശാലകളിൽ പതിനായിരം ചരിത്ര സദസുകളൊരുക്കി ചരിത്രദൗത്യം നിർവഹിക്കുന്നതിനുള്ള ലൈബ്രറി കൗൺസിലിന്റെ ശ്രമങ്ങളുടെ ഭാഗമായി അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. കാലടി സംസ്ക്യത സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ബിച്ചു. എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.വേണു ലാൽ, ആർ.ജയരാജ്, ഗ്രാമ പഞ്ചായത്തംഗം സിയാദ്, ഗ്രന്ഥശാലാ സെക്രട്ടറി ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.