ambala
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരം ജീവനക്കാർ ശുചിയാക്കുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുവർഷത്തെ സ്വീകരിക്കാൻ ജീവനക്കാർ മുൻകൈയെടുത്ത് ശുചീകരണം നടത്തി. പ്രധാന കവാടത്തിന് നിന്നായിരുന്നു തുടക്കം. രാവിലെ 9ന് ഓ.പി ബ്ളോക്കിനു മുന്നിൽ ആശുപത്രി സൂപ്രണ്ട്. ഡോ. അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ അദ്ദേഹം പ്രശംസിച്ചു. ആർ.എം.ഒ ഡോ. ഹരികുമാർസംസാരിച്ചു. നഴ്സിംഗ് സൂപ്രണ്ട്മാർ ജീവ, ഷീല, ഡാർളി, അജിത, ഹൗസ് കീപ്പിംഗ് വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ അലക്സ് ജോസ്, സെക്യൂരിറ്റി സൂപ്പർവൈസർ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കണ്ണൻ എന്നവർ പങ്കെടുത്തു.