tractor
ബാറ്ററികൾ മോഷണം പോയതിനെ തുടർന്ന് പാടത്തിറക്കാൻ കഴിയാതെ ട്രാക്ടറുകൾ

മാന്നാർ: കുരട്ടിശ്ശേരി പുഞ്ചയിൽ കൊണ്ടുവന്ന ട്രാക്ടറുകളുടെ ബാറ്ററികൾ മോഷണം പോയത് നിലമൊരുക്കലിന് തടസമായി. മാന്നാർ കുരട്ടിശ്ശേരി കുടവള്ളാരി ബി പാടശേഖരത്തിൽ തോപ്പിൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിച്ച രണ്ടു ട്രാക്ടറുകളുടെ ബാറ്ററികളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടിച്ചത്.

ഇന്നലെ രാവിലെ ട്രാക്ടർ സ്റ്റാർട്ടാവാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ബാറ്ററികൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒരു ബാറ്ററിക്ക് എണ്ണായിരം രൂപയോളം വരും. മാന്നാർ പൊലീസിൽ പരാതി നൽകി. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് കുടവള്ളാരി ബി ബ്ളോക്ക് പാടശേഖര നെല്ലുത്പാദക സമിതി സെക്രട്ടറി ഷുജാഹുദീൻ കൊച്ചുവീട്ടിൽ ആവശ്യപ്പെട്ടു.