മാന്നാർ: മാന്നാർ ജനസംസ്കൃതിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം നാളെ വൈകിട്ട് അഞ്ചിന് നായർസമാജം ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പി.എസ്.സി അംഗം അഡ്വ. സി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശിവപ്രിയ എസ്.പണിക്കരെ അനുമോദിക്കും. 5.30ന് ആലപ്പുഴ മധുരിമ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന നിത്യഹരിത ഗാനങ്ങൾ, അരുൺകുമാർ അവതരിപ്പിക്കുന്ന മിമിക്രി, 7.30 ന് ജനസംസ്കൃതി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, എട്ടിന് കന്നാസും കടലാസും നാടകം.