a
നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സർക്കാർ 28.93 കോടി ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച മൂന്ന് പദ്ധതികൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പൊതു വികസനം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഓരോ വർഷവും നിശ്ചിത കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബിസി ആക്കാൻ നിശ്ചയിച്ച് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. സർക്കാർ അധികാരത്തിൽ വന്ന ശേഷം 8668 കോടി 98 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുമെന്നും ,തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയപാത വികസനം എന്നീ പദ്ധതികൾ ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 18 കോടി ചിലവഴിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം പൂർത്തീകരിച്ച പുതിയകാവ് -കറ്റാനം റോഡും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ളാഹ -ചുനക്കര റോഡും പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.93 കോടി ചിലവഴിച്ച് പൂർത്തീകരിച്ച മങ്കുഴി പാലവും മന്ത്രി ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ ആർ. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. ദീപ്തി ഭാനു, ആർ അനിൽ കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽ കുമാർ, ജി. ആതിര, മഞ്ജുളാദേവി, പി.അജിത്ത്, വി.രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ, അഡ്വ.ആർ ശ്രീനാഥ്, ആർ.അജയൻ, ഗിരിജ രാമചന്ദ്രൻ, അഡ്വ. ജി ഹരിശങ്കർ, കെ.മധുസൂദനൻ, പഞ്ചായത്തംഗങ്ങൾ, അഡ്വ.ജി.അജയകുമാർ, ടി.വിശ്വനാഥൻ, ജി.രാമദാസ്, ജിജി ജോർജ്, അഭിലാഷ് വിജയൻ, ജേക്കബ് ഉമ്മൻ, കെ.രാധാകൃഷ്ണ കുറുപ്പ്, എൻ.കെ.ദാസ്, ഷാജൻ കൊട്ടാരത്തിൽ, പ്രൊഫ.ടി.എം.സുകുമാരബാബു, എന്നിവർ പങ്കെടുത്തു. മിനി ദേവരാജൻ സ്വാഗതവും വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.