കുട്ടനാട്: സ്വന്തമായൊരു ചുണ്ടൻ വള്ളമെന്ന തലവടി കരക്കാരുടെ സ്വപ്നം സഫലമാവുന്നു. നാളെ രാവിലെ 11.30നും 11.54 നും മദ്ധ്യേ തലവടി ചുണ്ടൻ നീരണിയും.
ഇതിന് മുന്നോടിയായി രാവിലെ 10ന് നടക്കുന്ന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ പി.ടി. രമേശ് കുമാർ വാർഷിക റിപ്പോർട്ട് അവതിരിപ്പിക്കും. രക്ഷാധികാരികളായ നീലകണ്ഠരര് ആനന്ദ് പട്ടമന, ഫാ. എബ്രഹാം തോമസ് എന്നിവർ അനുഗ്രഹം പ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് വി. അരുൺകുമാർ ജഴ്സി പ്രകാശനവും ഓവർസീസ് കോ ഓർഡിനേറ്റർ ഷിക്കു അമ്പ്രയിൽ ലോഗോ പ്രകാശനവും നിർവഹിക്കും. മുഖ്യശില്‌പി സാബു നാരായണൻ ആചാരി, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവരെ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് കനീഷ് കുമാർ, സെക്രട്ടറി ബിനോയി മംഗലത്താടിയിൽ, ഗോകുൽ എന്നിവർ ചേർന്ന് ആദരിക്കും.
വർക്കിംഗ് ചെയർമാൻ അജിത്ത് കുമാർ പിഷാരത്ത് കളിവള്ള ശില്പികളെയും അഡ്വ. സി.പി. സൈജേഷ് ഓഹരി ഉടമകളെയും എക്സിക്യുട്ടിവ് അംഗം ജെറി മാമൂട്ടിൽ ചുണ്ടൻവള്ള നിർമ്മാണത്തിന് മാലിപ്പുര നിർമ്മിക്കാൻ വസ്തു വിട്ടു നൽകിയ ഡോ. പുത്തൻവീട്ടിൽ സണ്ണിയെയും എക്സിക്യുട്ടിവ് അംഗം വിൻസൻ പൊയ്യാലുമാലിയിൽ ഫാൻസ് അസോസിയേഷൻ അംഗങ്ങളെയും ആദരിക്കും. വർക്കിംഗ് ചെയർമാൻ ജോജി ജെ. വൈലപ്പള്ളി സ്വാഗതവും ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള നന്ദിയും പറയും