tgh
കാർത്തികപ്പള്ളി മഹാകവി കുമാരനാശാൻ പദയാത്ര സമിതി നടത്തിയ ശിവഗിരി തീർത്ഥാടന പദയാത്ര ശിവഗിരിയിൽ എത്തിയപ്പോൾ ക്യാപ്ടൻ അഡ്വ. ആർ. രാജേഷ്‌​ ചന്ദ്രൻ, വൈസ് ക്യാപ്ടൻമാരായ ദിനു വാലുപറമ്പിൽ, ഡി.ഷിബു തൃക്കുന്നപ്പുഴ എന്നിവരെ ശിവഗിരി മഠത്തിന് വേണ്ടി വിദ്യാനന്ദ സ്വാമി മഹാസമാധിയിൽ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാകവി കുമാരനാശാൻ പദയാത്ര സമിതിയുടെ ഒന്നാമത് ശിവഗിരി തീർത്ഥാടന പദയാത്ര ശിവഗിരി മഹാസമാധിയിൽ സമാപിച്ചു.

പദയാത്ര ക്യാപ്ടൻ അഡ്വ. ആർ. രാജേഷ്‌​ ചന്ദ്രൻ, വൈസ് ക്യാപ്ടൻമാരായ ദിനു വാലുപറമ്പിൽ, ഡി.ഷിബു തൃക്കുന്നപ്പുഴ എന്നിവരെ ശിവഗിരി മഠത്തിന് വേണ്ടി വിദ്യാനന്ദ സ്വാമി മഹാസമാധിയിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സമിതി സെക്രട്ടറി വി. സുരേഷ് നേതൃത്വം നൽകിയ പദയാത്രയ്ക്ക് മുൻ മന്ത്രി ജി. സുധാകരനാണ് പതാക കൈമാറിയത്.