photo
കെ.പി.സി.സി. വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: കെ.പി.സി.സി. വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സി.എൻ.ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ.തോമസ് വി.പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ഈസ്​റ്റ് മണ്ഡലം പ്രസിഡന്റ് ദേവരാജൻ പിള്ള, അഡ്വ.രാജീവ് കോയിക്കൽ, രാധാകൃഷ്ണൻ ചക്കരക്കുളം, എൻ.പി. വിമൽ, ഹരിലാൽ കണ്ടനാട്ട്, സനദൻ, ടി. പുരുഷോത്തമൻ, ബാബു പണ്ടാരത്തിൽ, വിജയചന്ദ്രൻ, ജയാമണി എന്നിവർ സംസാരിച്ചു.