ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ അടിസ്ഥാന ജീവൻ രക്ഷാ മാർഗ പരിശീലനം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിലിന്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി കൊണ്ട് , കാർത്തികപ്പള്ളി ഐ. എച്ച്. ആർ. ഡി കോളേജിലെ എൻ. എസ്. എസ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന ജീവൻ രക്ഷാ മാർഗ ബോധവത്കരണ പരിശീലന ക്ലാസുകൾ നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ഡോ.അഫാൻ, ഡോ.നിധിൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ, പ്രൊഫ.ശബരിനാഥ്, സന്തോഷ് കുമാർ എന്നിവർ, ഓരോ വ്യക്തിയും, ജീവൻ രക്ഷാ മാർഗങ്ങളെക്കുറിച്ച് സംസാരിച്ചു. എൻ. എസ്. എസ് കോ ഓർഡിനേറ്റർ ബ്ലെസി സാബു നന്ദി പറഞ്ഞു.