അമ്പലപ്പുഴ: രോഗികൾക്ക് പരിചരണം ഒരുക്കി എളിമയുടെയും, കുറവൻതോട് ഓജസ് ആയുർവേദ മെഡിക്കൽ ക്ലിനിക്കിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വണ്ടാനം എളിമ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി.ആലപ്പുഴ മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.ഹരികുമാർ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി വി.എസ്.സാബു ,ശൈലേന്ദ്രൻ തച്ചുതറ എന്നിവർ സംസാരിച്ചു.ഡോ.അബ്ദുള്ള സിദ്ധീഖ് ,ഡോ.മനീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.