ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അവലക്കുന്ന് 300-ാം നമ്പർ ശാഖയുടെ കീഴിലുള്ള തെക്കനാര്യാട്ട് ചാരംപറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം ആറിന് സമാപിക്കും.ഇന്ന് രാവിലെ 5ന് ഗണപതി ഹോമം, 7ന് കലശാഭിഷേകം, 8ന് പാരായണം, വൈകിട്ട് 6.30ന് കളഭം, 7ന് ശ്രീഭൂതബലി, രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ എന്നീ പരിപാടികൾ നടക്കും.മറ്റ് ദിവസങ്ങളിൽ ഗണപതിഹോമം, പാരായണം, കളഭം, വെടിക്കെട്ട്, താലം, അന്നദാനം, നാടൻപാട്ട്, ഡാൻസ്, കലശാഭിഷേകം, പകൽപ്പൂരം, പള്ളിവേട്ട, ആറാട്ട് സദ്യ, ഗാനമേള തുടങ്ങിയ പരിപാടികൾ നടക്കും.