ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെൻ മോദിയുടെ നിര്യാണത്തിൽ ഭാരതീയ ഉദ്യോഗ വ്യാപാർ മണ്ഡൽ ദേശീയ വൈസ് പ്രസിഡന്റും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റുമായ രാജു അപ്സര അനുശോചിച്ചു. ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളെ ഭാരതത്തിനു സമ്മാനിച്ച അമ്മയോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും വീര മാതാവിന്റെ വിയോഗത്തിൽ അങ്ങയുടെ ദുഃഖത്തിൽ പങ്കുചേർന്ന് പ്രണാമം അർപ്പിക്കുന്നതായും പ്രധാനമന്ത്രിക്ക് അയച്ച അനിശോചന കത്തിൽ പറയുന്നു.