ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ പുതിയ സമാന്തര ബൈപാസ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സോൺപരയിൽ ശിവാനന്ദ ശർമ്മയുടെ മകൻ രാജ്കുമാർ ശർമയാണ് (22) മരിച്ചത്.

ഇന്നലെ ഉച്ചക്ക് 2.30ന് ബീച്ചിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ബൈപ്പാസിന്റെ തൂണ് നിർമ്മിക്കാൻ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്ത് പൊലീസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.