kar
ഓണാട്ടുകര കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: ഓണാട്ടുകരയുടെ കാർഷിക പ്രൗഢി പ്രതിഫലിപ്പിച്ച 13-ാമത് ഓണാട്ടുകര കാർഷികോത്സവം സമാപിച്ചു.

എം.എസ്.അരുൺകുമാർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ

ജി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാർഷികോത്സവ സഹചാരി എം.എം.ജമാലുദ്ദീൻ സാഹിബിനെ ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ ഓണാട്ടുകര കർഷകശ്രീയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ.രാഘവൻ നായരടക്കമുള്ള മികച്ച കർഷകർക്കും മത്സര വിജയികൾക്കും അവാർഡും അനുമോദനവും നൽകി.

വിവിധ രാഷ്ട്രീയ- സംഘടന പ്രതിനിധികളായ ബി.ബിനു, ജി.ഹരി പ്രകാശ്, എം.മുഹമ്മദലി, കെ.സഞ്ജു, കെ.സണ്ണിക്കുട്ടി, ഗിരീഷ് അമ്മ, ഷാബു ചാരുംമൂട്, രജനി ജയദേവ്, അജി ഏഴാം കുറ്റി, ചാരുംമൂട് സാദത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ചുനക്കര പരമേശ്വരൻപിള്ള, കൺവീനർ എസ്.ഷാജഹാൻ, ഫാർമേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ആർ.പത്മാധരൻ നായർ എന്നിവർ

സംസാരിച്ചു.