മാവേലിക്കര: മാവേലിക്കര നഗരസഭ വൈസ് ചെയർമാനും ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനുമായിരുന്ന ജി.സണ്ണിയുടെ സ്മരണാർത്ഥം ജി.സണ്ണി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള പുരസ്കാരം മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാറിന് സമ്മാനിക്കുമെന്നു അവാർഡ് കമ്മറ്റി ചെയർമാൻ ജോർജ് തഴക്കര അറിയിച്ചു. 10,001 രൂപയും ഫലകവും ആണ് പുരസ്കാരം. പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് 6ന് കല്ലിമേൽ സെന്റ്‌മേരിസ് ദയാഭവനിൽ നടക്കും. ഗാന്ധിയൻ ഗംഗാധര പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര അദ്ധ്യക്ഷനാവും. ഫാ.പി.കെ.വർഗീസ് സന്ദേശം നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ബിനു തങ്കച്ചൻ അറിയിച്ചു.