a
സിറിൽ റോയി

മാവേലിക്കര: ഡെൽഹിയിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥി സിറിൽ റോയിയും. എൻ.സി.സി ചെങ്ങന്നൂർ ഡിവിഷനിൽ നിന്നുംട അർഹത നേടിയ കേഡറ്റാണ് സിറിൽ.

ഹയർ സെക്കൻഡറി തലത്തിൽ മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിൽ എൻ.സി.സി പ്രവർത്തനം ഇല്ലാത്തതിനാൽ മാന്നാർ നായർ സമാജം എച്ച്.എസ്.എസ് എൻ.സി സി യൂണിറ്റിൽ അംഗത്വം നേടിയാണ് ഈ കൊച്ചുമിടുക്കൻ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. നാലു തലങ്ങളിൽ നടത്തുന്ന പരിശീലനവും തിരഞ്ഞെടുപ്പ് കടമ്പകളും കടന്നാണ് സിറിൽ അർഹത നേടിയത്. ഡൽഹിയിലേക്ക് യാത്ര തിരിച്ച സംഘത്തിന് തുടർ പരിശീലനം അവിടെ നൽകും. കേരള, ലക്ഷദ്വീപ് സംഘത്തിലെ 39 പെൺകുട്ടികളും 77 ആൺകുട്ടികളുമടക്കം 116 കേഡറ്റുകൾക്കാണ് ഇത്തവണ അവസരം ലഭിച്ചത്.

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുന്നതു കൂടാതെ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരോടൊപ്പം വിരുന്ന് സൽക്കാരങ്ങളിലും പങ്കെടുത്ത ശേഷമാണ് കേരള ടീം തിരിച്ചെത്തുക. തട്ടാരമ്പലം ആഞ്ഞിലിപ്ര പോങ്ങുംമൂട്ടിൽ റോയി തങ്കച്ചന്റെയും മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപിക മേരി തോമസിന്റേയും മകനാണ് സിറിൽ റോയി.