മാന്നാർ: മാന്നാർ വീരശൈവ മഹാസഭയുടെ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും ഇന്ന് വൈകിട്ട് മൂന്നിന് മാന്നാർ സഹകരണ ബാങ്ക് ഹാളിൽ നടക്കും. സജി ചെറിയാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിക്കും. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ.ആർച്ച, ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പരിചമുട്ട് കളിയിൽ ഒന്നാംസ്ഥാനം നേടിയ ടീമംഗം അമൃതേഷ്, സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ആർട്ട് ചാമ്പ്യൻ അഭിരാമി എന്നിവരെ ചടങ്ങിൽ ആദരിക്കും.