ambala
കെ. കവിത

അമ്പലപ്പുഴ: ഇടതു മുന്നണി ധാരണ പ്രകാരം രണ്ട് വർഷത്തിനു ശേഷം അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചു. രാജിക്കത്ത് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മി​ഷന് കൈമാറി. അടുത്ത പ്രസിഡന്റി​നെ തി​രഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പു തീയതി പിന്നീട് കമ്മീഷൻ തീരുമാനിക്കും. സി.പി.ഐയുടെ പ്രതിനിധിയാണ് കെ.കവിത. അടുത്ത പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനാണ്. ആറ് അംഗങ്ങളുള്ള ബി.ജെ.പിയാണ് ഇവിടെ പ്രതിപക്ഷം.