ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 488-ാം നമ്പർ ചാത്തനട് ശാഖയുടെ കീഴിലുള്ള കൊച്ചുകളപ്പുര ശ്രീഘണ്ടാകർണ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങി 8ന് സമാപിക്കും. രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 5.30ന് വിഗ്രഹഘോഷയാത്ര, 7ന് ഗ്രന്ഥസമർപ്പണം, രാത്രി 7.30ന് പ്രഭാഷണം. മറ്റ് ദിവസങ്ങളിൽ ഗണപതിഹോമം, പാരായണം, പ്രഭാഷണം, അന്നദാനം, വിശേഷാൽ പൂജ, ഭജന, ശ്രീകൃഷ്ണാവതാരം, ലളിത സഹസ്രനാമജപം, രുഗ്മിണി സ്വയംവരം, വിദ്യാഗോപാല മന്ത്രാർച്ചന, സർവൈശ്വര്യപൂജ, അവഭൃഥസ്നാനം.