ചേർത്തല: തിരുനല്ലൂർ ശ്രീരാമേശ്വരം ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 4ന് കൊടിക്കയർ വരവ്, ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്റി കുമാരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ. രണ്ട് മുതൽ ദിവസേന രാവിലെ 8ന് ശ്രീബലി, തുടർന്ന് ഊരുവലം എഴുന്നള്ളിപ്പ്, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ദേശതാലപ്പൊലി. നാളെ രാത്രി 8ന് നൃത്തനൃത്യങ്ങൾ. 3ന് രാത്രി 7.30ന് നാടൻപാട്ട്. 4ന് രാത്രി 8ന് നൃത്തനാടകം. 5ന് വൈകിട്ട് 6ന് കാവടി വരവ്, രാത്രി 9ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രീവീണ സംഗീതനിശ. 6ന് രാവിലെ 9ന് കാവടി അഭിഷേകം, രാത്രി 7.30ന് നൃത്തസന്ധ്യ. 9ന് പള്ളിവേട്ട.
ആറാട്ട് ഉത്സവദിനമായ 7ന് വൈകിട്ട് 3ന് പകൽപ്പൂരം, തുടർന്ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, 4.45ന് ആറാട്ട്, രാത്രി 9ന് നാടൻപാട്ട്, മുടിയാട്ടക്കളം. 14ന് ഏഴാംപൂജ നടക്കും.