modi-navy

ന്യൂഡൽഹി:നാവികസേന ദിനത്തിൽ നാവിക സേനയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. എല്ലാ നാവിക സേന അംഗങ്ങൾക്കും അവരുടെ കുടുംബത്തിനും നാവിക ദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിതത്തിൽ അഭിമാനിക്കുന്നതായും ഇന്ത്യൻ നാവിക സേന നമ്മുടെ രാജ്യത്തെ കരുത്തോടെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.