ന്യൂഡൽഹി: ബംഗാളിലെ ദക്ഷിൺ ധിനാജ്പൂരിൽ നടന്ന എസ്. എസ്. എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവത്തിൽ കേരളം മൂന്നാം സ്ഥാനം നേടി. ജമ്മു കാശ്മീരിനാണ് കലാകിരീടം. ഡൽഹി രണ്ടാംസ്ഥാനത്തെത്തി. പെൻ ഒഫ് ദ ഫെസ്റ്റായി മുഹമ്മദ് സലീം (ജമ്മു-കാശ്മീർ), സ്റ്റാർ ഒഫ് ദ ഫെസ്റ്റായി സുഫിയാൻ സർഫറാസ് (ഗുജറാത്ത്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
82 ഇനങ്ങളിൽ 26 സംസ്ഥാന ടീമുകളിൽ നിന്ന് 637 സർഗപ്രതിഭകളാണ് മത്സരിച്ചത്. ജേതാക്കൾക്ക് പശ്ചിമ ബംഗാൾ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.