
ന്യൂഡൽഹി: സർക്കാർ തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്‌ഷൻ പരീക്ഷകൾ ഹിന്ദിയിൽ മാത്രം നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജ്യസഭയിൽ എ.എ. റഹീം എം.പിയെ അറിയിച്ചു. മത്സര പരീക്ഷകളിൽ ഹിന്ദി നിർബന്ധമാക്കണമെന്ന ഔദ്യോഗിക ഭാഷാ പാർലമെന്ററി സമിതി റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.