pic

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ബി.ജെ.പി സീറ്റുകൾ തൂത്തുവാരുമെന്നും ഹിമാചൽ പ്രദേശിൽ ഭരണം നിലനിറുത്തുമെന്നും എക്‌സിറ്റ് പോൾ പ്രവചനം. ആംആദ്‌മി പാർട്ടി (എ.എ.പി) ഗുജറാത്തിൽ അക്കൗണ്ട് തുറക്കുമെന്നും സർവെയിൽ പറയുന്നു. ഡിസംബർ എട്ടിനാണ് രണ്ടിടത്തും വോട്ടെണ്ണൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബി.ജെ.പി തുടർച്ചയായി ഏഴാം തവണയും വിജയിച്ച് 2002ന് ശേഷമുള്ള മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രവചനങ്ങൾ.

കോൺഗ്രസിന്റെ നിറം മങ്ങുമെന്നും പ്രവചിക്കുന്നുണ്ട്. മുഖ്യപ്രതിപക്ഷമാകുമെന്ന് അവകാശപ്പെട്ട എ.എ.പി അക്കൗണ്ട് തുറക്കുമെങ്കിലും ഇരട്ടയക്കം കടക്കില്ലെന്നാണ് സൂചനകൾ. ഭരണം മാറിവരാറുള്ള ഹിമാചൽ പ്രദേശിൽ ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് തുടർച്ചയായ രണ്ടാം തവണയും ബി.ജെ.പി വിജയിക്കുമെന്നും സർവെകൾ പ്രവചിക്കുന്നു. ചില ഏജൻസികൾ കോൺഗ്രസിനും സാദ്ധ്യത നൽകുന്നു.

തൂക്ക് നിയമസഭയ്‌ക്കുള്ള സാദ്ധ്യതകളും പ്രവചനങ്ങളിൽ കാണാം.

ഗുജറാത്ത്: ആകെ സീറ്റ് 182,

കേവല ഭൂരിപക്ഷം: 92

 ആജ് തക് ആക്‌സിസ് മൈ ഇന്ത്യ: ബി.ജെ.പി: 129-151,

കോൺഗ്രസ്: 16-30,

എ.എ.പി: 9-21,

മറ്റുള്ളവർ: 2-6

ന്യൂസ് എക്‌‌സ് -ജൻ കി ബാത്ത്

ബി.ജെ.പി: 117-140,

കോൺഗ്രസ്: 34-51,

എ.എ.പി: 6-13,

മറ്റുള്ളവർ: 1-2

റിപ്പബ്ളിക് ടിവി-പിമാരോ

ബി.ജെ.പി: 128-148,

കോൺഗ്രസ്: 30-42,

എ.എ.പി: 2-10,

മറ്റുള്ളവർ: 0-3

ടൈംസ് നൗ-ഇ.ടി.ജി

ബി.ജെ.പി: 135-145,

കോൺഗ്രസ്: 24-34,

എ.എ.പി: 6-16,

മറ്റുള്ളവർ: 2

 ടിവി 9 ഗുജറാത്ത്

ബി.ജെ.പി: 125-130,

കോൺഗ്രസ്: 40-50,

എ.എ.പി: 3-5,

മറ്റുള്ളവർ: 3-7

 സീ ന്യൂസ്-ബാർക്

ബി.ജെ.പി: 110-125,

കോൺഗ്രസ്: 45-60,

എ.എ.പി: 1-5,

മറ്റുള്ളവർ: 0-4

 എബിപി-സിവോട്ടർ

ബി.ജെ.പി: 128-140,

കോൺഗ്രസ്: 31-43,

എ.എ.പി: 3-11,

മറ്റുള്ളവർ: 2-6

ഹിമാചൽ പ്രദേശ്:

ആകെ സീറ്റ് 68,

കേവല ഭൂരിപക്ഷം: 35

ആജ് തക് ആക്‌സിസ് മൈ ഇന്ത്യ:

ബി.ജെ.പി: 24-34,

കോൺഗ്രസ്: 30-40,

മറ്റുള്ളവർ: 4-8

ഇന്ത്യാടിവി മാട്രിസ്

ബി.ജെ.പി: 35-40,

കോൺഗ്രസ്: 26-31,

മറ്റുള്ളവർ: 0-3

ന്യൂസ് എക്‌‌സ് -ജൻ കി ബാത്ത്

ബി.ജെ.പി: 32-40,

കോൺഗ്രസ്: 27-34,

മറ്റുള്ളവർ: 1-2

ന്യൂസ് 24-ടുഡെയ്സ് ചാണക്യ

ബി.ജെ.പി: 33,

കോൺഗ്രസ്: 33,

മറ്റുള്ളവർ: 2

ടൈംസ് നൗ-ഇടിജി

ബി.ജെ.പി: 32-42,

കോൺഗ്രസ്: 24-32,

മറ്റുള്ളവർ: 1-3

 റിപ്പബ്ളിക് ടിവി-പി മാരോ

ബി.ജെ.പി: 34-39,

കോൺഗ്രസ്: 28-33,

മറ്റുള്ളവർ: 1-4

 ടിവി 9 ഗുജറാത്ത്

ബി.ജെ.പി: 33,

കോൺഗ്രസ്: 31,

മറ്റുള്ളവർ: 4

 സീ ന്യൂസ്-ബാർക്ക്

ബി.ജെ.പി: 35-40,

കോൺഗ്രസ്: 20-25,

എ.എ.പി: 0-3,

മറ്റുള്ളവർ: 1-5