
ന്യൂഡൽഹി: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 66-ാം ചരമവാർഷിക ദിനം മഹാപരിനിർവാൺ ദിവസമായി രാജ്യമെമ്പാടും ആചരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, ഉപ രാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ അടക്കം മന്ത്രിമാർ, ബി.എസ്.പി നേതാവ് മായാവതി, വിവിധ മന്ത്രാലയങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പാർലമെന്റ് ഹൗസിൽ പുഷ്പാർച്ചന നടത്തി. വിവിധ സംസ്ഥാനങ്ങളിലും അനുസ്‌മരണ പരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.