
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതപ്രവർത്തനം നടത്തിയ ചോപാൽ മേഖലയിലെ 30 നേതാക്കളെ കോൺഗ്രസ് ആറുവർഷത്തേക്ക് പുറത്താക്കി. ഇന്ന് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് പി.സി.സി അദ്ധ്യക്ഷ പ്രതിഭാസിംഗിന്റെ നടപടി. ധീരേന്ദർ സിംഗ് ചൗഹാൻ, സന്തോഷ് ദോഗ്ര, കുൽദീപ് ഔക്ത, അനീഷ് ദിവാൻ എന്നിവർ ഇക്കൂട്ടത്തിലുണ്ട്.