high-court

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തു. അഡീഷണൽ ജഡ്ജിമാരായ ജസ്റ്റിസ് അബ്ദുൾ റഹീം മുസലിയാർ ബദറുദ്ദീൻ, ജസ്റ്റിസ് വിജു എബ്രഹാം, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരെ സ്ഥിരപ്പെടുത്താനാണ് ഇന്നലെ ചേർന്ന കൊളീജിയം ശുപാർശ ചെയ്‌തത്.