s-jayasankar

ന്യൂഡൽഹി: റഷ്യ- യുക്രെയിൻ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങളുടെ പക്ഷത്താണ് ചേർന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. യുക്രെയിനിൽ സമാധാനവും നയതന്ത്രപരമായ പരിഹാരവും എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിന്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്ദമായി. വിദേശ വിസാ നടപടികളിലെ കാലതാമസത്തെക്കുറിച്ച് യു.എസ്, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളുമായി ചർച്ച ചെയ്‌തിട്ടുണ്ട്. ലോകം മുഴുവൻ കൊവിഡ്, ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ നിലനില്ക്കുമ്പോൾ ഇന്ത്യക്ക് ജി20 അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.