
ന്യൂഡൽഹി:രാജ്യത്തിനു വേണ്ടത് കുറുക്ക് വഴി രാഷ്ട്രീയമല്ലെന്നും സുസ്ഥിര വികസനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാഗ്പൂരിൽ എയിംസ് ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതിദായകരുടെ പണം കൊള്ളയടിച്ച് വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം പിടിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ ജാഗ്രത പാലിക്കണം. ഇവർ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ്. കുറുക്ക് വഴിയിലൂടെ ഒരു രാജ്യത്തിനും പുരോഗതി നേടാനാവില്ല. സുസ്ഥിരമായ വളർച്ചയ്ക്കും വികസനത്തിനും ദീർഘ വീക്ഷണം പ്രധാനമാണ്. ചില പാർട്ടികൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണ്. അത്തരം അവസരവാദികളായ രാഷ്ട്രീയക്കാരെയും പാർട്ടികളെയും ജനങ്ങൾ തുറന്ന് കാട്ടണം. അടിസ്ഥാന പദ്ധതികൾക്ക് ബി.ജെ.പി സർക്കാർ മാനുഷിക സ്പർശം നൽകി.എല്ലാ സംസ്ഥാനങ്ങളുടെയും യോജിച്ച ശക്തിയിലൂടെ പുരോഗതിയും വികസനവും നേടി വികസിത ഇന്ത്യ യാഥാർത്ഥ്യമാക്കാമെന്നും മോദി പറഞ്ഞു.