deepankar

ന്യൂഡൽഹി:ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. രാഷ്ടപതി ദ്രൗപതി മുർമു അംഗീകരിച്ച വിജ്ഞാപനം പുറത്തിറങ്ങി.

കൊളീജിയം ശുപാർശ ചെയ്ത് 75 ദിവസങ്ങൾക്ക് ശേഷമാണ് വിജ്ഞാപനം. സെപ്തംബർ 26 നാണ് കൊളീജിയം ശുപാർശ കേന്ദ്രത്തിന് നൽകിയത്. 2020 ഏപ്രിലിലാണ് ജസ്റ്റിസ് ദത്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയത്. മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സലിൽ കുമാർ ദത്തയുടെ മകനാണ്.

1965 ഫെബ്രുവരിയിൽ ജനിച്ച ദീപാങ്കർ ദത്ത കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് 1989 ൽ നിയമ ബിരുദം നേടി അഭിഭാഷകനായി. 2006 ജൂൺ 22 ന് കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായി.