kavitha

ന്യൂഡൽഹി:ഡൽഹി മദ്യ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കവിതയുടെ വസതിയിൽ വെച്ചാണ് ഏഴ് മണിക്കൂർ നേരം സി.ബി.ഐ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. എ.എ.പി സർക്കാരിലെ മന്ത്രിമാർക്ക് കൈക്കൂലി നൽകാൻ കവിത സൗത്ത് കാർട്ടലിന് വേണ്ടി പ്രവർത്തിച്ചതായി ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കവിത മുഖ്യമന്ത്രിയുടെ ഔദോഗിക വസതിയായ പ്രഗതി ഭവനിലേക്ക് പോയി. ഡൽഹി സി.ബി.ഐ ആന്റി കറപ്ഷൻ ബ്യൂറോ ഡി.ഐ.ജി രാഘവേന്ദ്ര വത്സയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കവിതയെ ചോദ്യം ചെയ്തത്.