
ന്യൂഡൽഹി:സിൽവർലൈൻ ഡി.പി.ആറിലെ അപാകതകൾ കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭയിൽ നടത്തിയ പരാമർശം ശരിയല്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
2021 ഒക്ടോബർ മുതൽ പല തവണ റെയിൽവെ സംസ്ഥാന സർക്കാരിന് കത്തുകളയച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും മറുപടി നൽകുന്നില്ല. വാർത്താ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഇത് സംബന്ധിച്ച കത്തുകൾ പുറത്തു വിട്ടു. മുഖ്യമന്ത്രിയോടൊപ്പം ഉള്ളവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ
അദ്ദേഹം ബോധപൂർവ്വം നിയമസഭയിൽ കള്ളം പറയുകയാണ്.
പദ്ധതിയുടെ അപ്രായോഗികതയെയും, ഡി.പി.ആർ അപൂർണമാണെന്നതിനെയും കുറിച്ച് വിശദീകരണം തേടിയുള്ള കത്തിന്റെ മറുപടി ഇതുവരെ സമർപ്പിക്കാത്തതെന്ത്? . പ്രതിപക്ഷത്തിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ഇത്തരത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ തന്റേടം കാട്ടണം. സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.