
ന്യൂഡൽഹി: വന്ദേ ഭാരത് അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയുന്ന തരത്തിലാവും ശബരി പാത നിർമ്മിക്കുകയെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. ശബരി പാത പി. എം ഗതിശക്‌തി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പദ്ധതി ചെലവിന്റെ പകുതി നൽകാമെന്ന് കേരളം സമ്മതിച്ചിട്ടുണ്ട്. പൊതു - സ്വകാര്യ സംരംഭമായതിനാൽ പ്രത്യേക പദ്ധതി നിർവഹണ സംവിധാനം ഒരുക്കാൻ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.