p

ന്യൂഡൽഹി:പാല മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം സമർപ്പിച്ച ഹർജി തള്ളണമെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി തള്ളണമെന്നുമുള്ള മാണി സി. കാപ്പൻ എം.എൽ.എയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. കൊവിഡ് കാലത്ത് ഹർജികൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടിനൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മാണി സി. കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ റോയ് എബ്രഹാമും ഹാജരായി.

ചാ​ര​ക്കേ​സ് ​ഗൂ​ഢാ​ലോ​ച​ന:
ജാ​മ്യ​ഹ​ർ​ജി​ക​ൾ​ 22​ലേ​ക്ക് ​മാ​റ്റി

കൊ​ച്ചി​:​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചാ​ര​ക്കേ​സ് ​ഗൂ​ഢാ​ലോ​ച​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി.​ബി.​ഐ​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ലെ​ ​പ്ര​തി​ക​ളു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ 22​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
ഒ​ന്നാം​പ്ര​തി​ ​എ​സ്.​ ​വി​ജ​യ​ൻ,​ ​ര​ണ്ടാം​പ്ര​തി​ ​ത​മ്പി​ ​എ​സ്.​ ​ദു​ർ​ഗാ​ദ​ത്ത്,​ ​നാ​ലാം​പ്ര​തി​യും​ ​മു​ൻ​ ​ഡി.​ജി.​പി​യു​മാ​യ​ ​സി​ബി​ ​മാ​ത്യൂ​സ്,​ ​ഏ​ഴാം​പ്ര​തി​യും​ ​മു​ൻ​ ​ഐ.​ബി​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​മാ​യ​ ​ആ​ർ.​ബി.​ ​ശ്രീ​കു​മാ​ർ,​ 11​-ാം​ ​പ്ര​തി​ ​പി.​എ​സ് .​ജ​യ​പ്ര​കാ​ശ്,​ 17​-ാം​ ​പ്ര​തി​യും​ ​മു​ൻ​ ​ഐ.​ബി.​ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ​ ​വി.​ ​കെ.​ ​മൈ​നി​ക് ​എ​ന്നി​വ​രു​ടെ​ ​ഹ​ർ​ജി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാം​ ​മാ​റ്റി​യ​ത്.
പ്ര​തി​ക​ൾ​ക്ക് ​നേ​ര​ത്തേ​ ​അ​നു​വ​ദി​ച്ച​ ​മു​ൻ​കൂ​ർ​ജാ​മ്യം​ ​റ​ദ്ദാ​ക്കി​യ​ ​സു​പ്രീം​കോ​ട​തി​ ​പു​തു​താ​യി​ ​വാ​ദം​കേ​ട്ട് ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ക്ക് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.